തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പതിവ് വാർത്താ സമ്മേളനം ഇന്നുമില്ല. ചില സുപ്രധാന ചർച്ചകൾ ഉള്ളത് കൊണ്ടാണ് പതിവ് വാർത്താസമ്മേളനം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. ഇന്നലെയും വാർത്താ സമ്മേളനം ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി അവസാനമായി മാധ്യമങ്ങളെ കണ്ടത്. ശനിയും, ഞായറും പതിവനുസരിച്ച് വാർത്താസമ്മേളനം ഉണ്ടായിരുന്നില്ല. 

ആരോഗ്യമന്ത്രിയുടെ ഓഫീസാണ് വാർത്താക്കുറിപ്പിലൂടെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കുക. സംസ്ഥാനത്ത് ഇന്നലെ 91 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 2005 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 16 പേർ ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചു.