Asianet News MalayalamAsianet News Malayalam

വൈദ്യുതിവാഹനങ്ങളുടെ ചാർജിംഗിന് സ്വകാര്യ ആപ്, നേട്ടം വൈദ്യുതി മന്ത്രിക്കോ, സിപിഎമ്മിനോയെന്ന് പി കെ ഫിറോസ്

വൈദ്യുതി ചാർജ് ചെയ്യാൻ കെഎസ്ഇബി  പുറത്തിറങ്ങിയ കെ മാപ്പ് പ്രവർത്തന രഹിതം.ചാർജ് മോഡ് എന്ന കമ്പനിയെ തെരഞ്ഞെടുത്തത് ടെണ്ടര്‍ ഇല്ലാതെയെന്ന്  യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി  പി.കെ.ഫിറോസ്

 

PK firoz allege corruption in charging of electric vehicles
Author
First Published Nov 7, 2023, 3:56 PM IST

മലപ്പുറം: വൈദ്യുതി വകുപ്പിന് കീഴിൽ കോടികളുടെ അഴിമതിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി  പി.കെ.ഫിറോസ് ആരോപിച്ചു .വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യുന്നതിൽ അഴിമതിയുണ്ട്..ചാർജ് ചെയ്യൽ നടക്കുന്നത് ആപ്പ് വഴിയാണ്.ഇതിനായി ആപ്പിൽ മുൻകൂറായി പണം കെട്ടണം.നിശ്ചിത കാലയളവിൽ റീചാർജ് ചെയ്തില്ലെങ്കിൽ പണം നഷ്ടപ്പെടും.3000 കിലോമീറ്റർ ഓടിക്കാൻ 5000 രൂപ പ്രതിമാസം അടക്കണം.വർഷം 60,000 അടക്കണം.ശരാശരി 40000 വാഹനങ്ങൾ പണം അടച്ചാൽ 250 കോടിയോളം രൂപ  സ്വകാര്യ കമ്പനിയിലേക്ക് അടക്കും. ചാർജ് മോഡ് എന്ന കമ്പനിയെ സഹായിക്കുന്നത് കെഎസ്ഇബിയാണെന്നും അദ്ദേഹം ആരോപിച്ചു.

 .വൈദ്യുതി തൂണുകളിൽ ചാർജിങ് പോയിന്റ് സ്ഥാപിക്കാൻ കോടികൾ ചെലവിട്ടു.വൈദ്യുതി ചാർജ് ചെയ്യാൻ കെഎസ്ഇബി പുറത്തിറക്കിയ കെ മാപ്പ് പ്രവർത്തന രഹിതമാണ്.
 ഇതിനു പകരം ചാർജ് മോഡിനെ തെരഞ്ഞെടുത്തത് ടെണ്ടര്‍ ഇല്ലാതെയാണെന്നും പി.കെ.ഫിറോസ് ആരോപിച്ചു.നേട്ടം സാമ്പത്തികമാകാം, വൈദ്യുതി മന്ത്രിയ്ക്കാണോ സിപിഎമ്മിനാണോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.വിഷയത്തിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios