കണ്ണൂ‍ർ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വ്യവസായ മന്ത്രി ഇ.പി.ജയരാജൻ്റെ ഭാര്യ നിയമനടപടിക്കൊരുങ്ങുന്നതായി വിവരം. തെറ്റായ കാര്യങ്ങൾ തനിക്കെതിരെ പ്രചരിപ്പിച്ച് മാനഹാനിയുണ്ടാക്കിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയരാജൻ്റെ ഭാര്യ പികെ ഇന്ദിര ചെന്നിത്തലയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. താൻ നേരത്തെ ജോലി ചെയ്തിരുന്ന ബാങ്കിലെത്തി ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതായാണ് ഇന്ദരിയുടെ പരാതി. 

അതേസമയം ദിവസവും കള്ളം പറഞ്ഞ് അപഹാസ്യനാവുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെന്ന് എൽഡിഎഫ് കൺവീന‍ർ എ.വിജയരാഘവൻ കുറ്റപ്പെടുത്തി. ജലീലിനെതിരെ ഒരു കേസും നിലവിലില്ല. 

ജലിലീനെതിരായ വ്യക്തിവിരോധം തീ‍ർക്കാൻ ലീ​ഗ് നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ചെന്നിത്തല ആവ‍ർത്തിക്കുകയാണ്. ജലിലീനെതിരായ ആക്രമണത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ബിജെപിക്കും ചേ‍ർന്ന് മന്ത്രിയെ തെരുവിൽ ആക്രമിക്കാനായി കോൺ​ഗ്രസും മുസ്ലീംലീ​ഗും മത്സരിക്കുകയാണെന്നും വിജയ​രാഘവൻ പറഞ്ഞു.