ഷൊർണൂരിൽ നിന്ന് അപ്പവുമായി യാത്ര ചെയ്യാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസംഗത്തിനുള്ള മറുപടിയായി അദ്ദേഹം പരിഹസിച്ചു

പാലക്കാട്: വിഷു ആഘോഷിക്കുന്ന മലയാളികൾക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുക്കൈനീട്ടമാണ് വന്ദേ ഭാരത് എക്സ്പ്രസെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. പ്രധാന മന്ത്രിയുടെ പ്രഖ്യാപനം പ്രവർത്തികമാകുന്നതാണെന്നും മുഖ്യമന്ത്രിയെ പ്രഖ്യാപനം വായ്‌ത്താരി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൽ വേഗത കുറിച്ചാണ് സഞ്ചരിക്കുന്നതെന്നാണ് റെയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞത്. മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വേഗത്തിലാണ് വന്ദേ ഭാരത് എക്സ്പ്രസ് സഞ്ചരിക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെ 90 കിലോമീറ്റർ വേഗതയിലും ഷൊർണൂർ വരെ 100 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കും. ഷൊർണൂർ മുതൽ കണ്ണൂർ വരെ 110 കിലോമീറ്റർ വേഗതയിലും വന്ദേ ഭാരത് എക്സ്പ്രസ് സഞ്ചരിക്കുമെന്നും റെയിൽവെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ഇതോടെ രണ്ട് ലക്ഷം കോടി ഇല്ലാതെ കേരളത്തിലെ ജനങ്ങൾക്ക് വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമെന്ന് പറഞ്ഞ കൃഷ്ണദാസ്, ഷൊർണൂരിൽ നിന്ന് അപ്പവുമായി യാത്ര ചെയ്യാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസംഗത്തിനുള്ള മറുപടിയായി പരിഹസിച്ചു.