ഓഡിറ്റിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കെ.എസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെട്ട എല്ലാ അഴിമതിയും അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും ഹർജിക്കാരൻ
കൊച്ചി: കെഎസ്ആർടിസിയിൽ 100 കോടി രൂപ കാണാനില്ലെന്ന എംഡി ബിജു പ്രഭാകറിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനായ ജൂഡ് ജോസഫ് ആണ് ഹർജിക്കാരൻ. ഹർജിയിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും. ഓഡിറ്റിലെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെട്ട എല്ലാ അഴിമതിയും അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.
