Asianet News MalayalamAsianet News Malayalam

പ്ലസ് വൺ പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കാൻ വിദ്യാഭ്യാസ വകുപ്പ്, സ്കൂൾ തുറക്കുന്നതിലും ഉടൻ തീരുമാനം

വിദ്യാർത്ഥികളുടെ പൂർണ്ണമായ സംരക്ഷണം ഉറപ്പാക്കണമെന്നതടക്കമുള്ള കോടതി നിർദ്ദേശങ്ങൾ ഉള്ള സാഹചര്യത്തിലാണിത്

Plus one exam time table kerala education department
Author
Thiruvananthapuram, First Published Sep 18, 2021, 6:39 AM IST

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കാൻ വിദ്യാഭ്യാസ വകുപ്പ്. സുപ്രീം കോടതി നിർദ്ദേശിച്ച ക്രമീകരണങ്ങൾ ഉറപ്പാക്കി പരീക്ഷ നടത്താനാണ് നീക്കം. സ്കൂൾ തുറക്കലിലും വൈകാതെ തീരുമാനം വരും. സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടായെങ്കിലും കരുതലോടെ പ്ലസ് വൺ പരീക്ഷനടത്താനാണ് ശ്രമം. 

വിദ്യാർത്ഥികളുടെ പൂർണ്ണമായ സംരക്ഷണം ഉറപ്പാക്കണമെന്നതടക്കമുള്ള കോടതി നിർദ്ദേശങ്ങൾ ഉള്ള സാഹചര്യത്തിലാണിത്.  സിബിഎസ്ഇ പരീക്ഷക്ക് അനുമതി നിഷേധിച്ച് കോടതി സംസ്ഥാന സർക്കാറിൻറെ പ്രത്യേക ഉറപ്പ് പരിഗണച്ചാണ് പ്ലസ് വൺ പരീക്ഷക്ക് അനുമതി നൽകിയത്. ചെറിയ പാളിച്ച ഉണ്ടായാൽ പോലും വൻ തിരിച്ചടി ഉണ്ടാകുമെന്ന് കണ്ടാണ് വിദ്യാഭ്യാസവകുപ്പിന്റെ ചർച്ചകൾ. 

അടുത്തയാഴ്ചയോ അല്ലെങ്കിൽ ഈ മാസം അവസാനമോ തുടങ്ങുന്ന രീതിയിൽ പലതരം ടൈംടേബിളുകൾ ഹയർ സെക്കണ്ടറി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷകൾക്ക് ഇടയിൽ നേരത്തെ പ്രഖ്യാപിച്ച പോലെ ഇടവേളകൾ നൽകിയാകും നടത്തിപ്പ്. സ്കൂളുകളിൽ അണുനശീകരണം ഇനിയും പൂർത്തിയാക്കാനുമുണ്ട്. സുപ്രീം കോടതി ഉത്തരവ് സ്കൂൾ തുറക്കാനുള്ള തീരുമാനമെടുക്കാനും സർക്കാറിന് ബലം പകരുന്നു. പക്ഷെ അതിലും കരുതലോടെയാണ് നീക്കം. വിവിധ വകുപ്പുകളുമായി ആലോചിച്ചാകു തീരുമാനം. തമിഴ്നാട്ടിൽ സ്കൾ തുറന്നപ്പോൾ ചില വിദ്യാർത്ഥികൾക്ക് കൊവിഡ് വന്നതടക്കമുള്ള സാഹചര്യം സംസ്ഥാന സ‍ർക്കാർ ഗൗരവമായെടുക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios