പി എം ശ്രീ പദ്ധതി പുനഃപരിശോധിക്കാൻ മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചു. കരാർ വ്യവസ്ഥകളിൽ ഇളവ് തേടാൻ സംസ്ഥാന സർക്കാർ. ഇടത് സർക്കാരിന്റെ മരവിപ്പിക്കൽ നടപടിക്ക് നിയമ സാധുത ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് നൽകി.
തിരുവനനന്തപുരം: കേന്ദ്ര സർക്കാറിന്റെ പിഎം ശ്രീയിൽ തീരുമാനമെടുക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ തുടർ നടപടി സ്വീകരിക്കുക. പി എം ശ്രീ തൽസ്ഥിതി റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്. കരാർ മരവിപ്പിച്ച എല്‍ഡിഎഫ് സർക്കാർ നടപടിക്ക് നിയമ പ്രാബല്യം ഇല്ലെന്നാണ് റിപ്പോർട്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

