Asianet News MalayalamAsianet News Malayalam

ഹമീദലി തങ്ങൾക്കെതിരായ പരാമർശം; സലാമിനെതിരെ ലീ​ഗിലും മുറുമുറുപ്പ്, തങ്ങളെ ഫോണിൽ വിളിച്ച് സലാം

ഹമീദലി തങ്ങളെ ഫോണിൽ ബന്ധപ്പെട്ടാണ് സലാം കാര്യങ്ങൾ വിശദീകരിച്ചത്. തങ്ങൾക്കെതിരായ പരാമർശത്തിൽ മുസ്ലിംലീ​ഗിൽ നിന്നുൾപ്പെടെ സലാമിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെയാണ് അനുനയത്തിനായി പിഎംഎ സലാം മുന്നിട്ടിറങ്ങിയത്. 

 pma salam called hameedali thangal on the issue of skssf comments fvv
Author
First Published Oct 16, 2023, 11:27 AM IST

കോഴിക്കോട്: എസ് കെ എസ് എസ് എഫ് അധ്യക്ഷൻ ഹമീദലി തങ്ങൾക്കെതിരായ പരാമർശം വിവാദമായതിനെ തുടർന്ന് അനുനയ നീക്കവുമായി മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണ്. ഉദ്ദേശിച്ച കാര്യങ്ങളല്ല വാർത്തയായി വന്നത്. തങ്ങൾക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു. ഹമീദലി തങ്ങളെ ഫോണിൽ ബന്ധപ്പെട്ടാണ് സലാം കാര്യങ്ങൾ വിശദീകരിച്ചത്. തങ്ങൾക്കെതിരായ പരാമർശത്തിൽ മുസ്ലിംലീ​ഗിൽ നിന്നുൾപ്പെടെ സലാമിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെയാണ് അനുനയത്തിനായി പിഎംഎ സലാം മുന്നിട്ടിറങ്ങിയത്. 

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എസ് കെ എസ് എസ് എഫിന്റെ അധ്യക്ഷനായിരുന്ന കാലത്തെ പ്രാധാന്യം നിലവിലെ അധ്യക്ഷനായ ഹമീദലി തങ്ങൾക്കില്ലെന്നതായിരുന്നു സലാമിന്റെ പരാമർശം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സലാമിന്റെ പരാമർശം. സലാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്) സംസ്ഥാന സെക്രട്ടറിയേറ്റ് രം​ഗത്തെത്തിയിരുന്നു. പി എം എ സലാം സമുദായത്തിൽ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവർ അടിയന്തിരമായി നിയന്ത്രിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 

സമസ്ത-ലീ​ഗ് തർക്കം പരിഹരിക്കാൻ ചർച്ച വേണം; മനസ് തുറന്ന് സംസാരിക്കാൻ ലീ​ഗ് തയ്യാർ: ഇ ടി മുഹമ്മദ് ബഷീർ

ആദ്യം സമസ്ത അധ്യക്ഷനെ വാർത്താ സമ്മേളനത്തിൽ വെച്ച് പി എം എ സലാം അവഹേളിച്ചു. ഇപ്പോൾ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളേയും അവഹേളിച്ചിരിക്കുന്നു. കുഴപ്പമുണ്ടാകുമ്പോൾ ഒപ്പിടുന്നയാൾ എന്നാണ് അദ്ദേഹം തങ്ങളെ അധിക്ഷേപിച്ചത്. സമസ്തയോടുള്ള അദ്ദേഹത്തിൻ്റെ വിരോധമാണ് ഇത്തരം അധിക്ഷേപങ്ങളിലൂടെ പുറത്ത് വരുന്നത്. സമസ്തയും മുസ്ലിം ലീഗും കാലങ്ങളായി നിലനിർത്തിപ്പോരുന്ന സൗഹൃദത്തെ തകർക്കാൻ ഇത്തരക്കാർ ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു. എത്ര ഉന്നതനായാലും സമസ്തക്കും അതിൻ്റെ നേതാക്കൾക്കുമെതിരെ വന്നാൽ അവർ കനത്ത വില നൽകേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നൽകുകയായിരുന്നു. 

https://www.youtube.com/watch?v=OaZEXnlO8TU

https://www.youtube.com/watch?v=Ko18SgceYX8


 

Follow Us:
Download App:
  • android
  • ios