പെൺകുട്ടിയുടെ അമ്മക്കും, ആൺസുഹൃത്തിനും ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴ ശിക്ഷയുമാണ് പട്ടാമ്പി പോക്സോ കോടതി വിധിച്ചത്. കൗൺസിലിങ്ങിനിടെയാണ് ആറു വയസുമുതൽ പീഡനത്തിനിരയായെന്ന് കുട്ടി വെളിപ്പെടുത്തിയത്.
പാലക്കാട്: പോക്‌സോ കേസിൽ പെൺകുട്ടിയുടെ അമ്മയ്ക്കും, ആൺ സുഹൃത്തിനും ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. 16കാരിയെ ഗുരുതരമായി ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് കോടതി വിധി. പെൺകുട്ടിയുടെ അമ്മക്കും, ആൺസുഹൃത്തിനും ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴ ശിക്ഷയുമാണ് പട്ടാമ്പി പോക്സോ കോടതി വിധിച്ചത്. കൗൺസിലിങ്ങിനിടെയാണ് ആറു വയസുമുതൽ പീഡനത്തിനിരയായെന്ന് കുട്ടി വെളിപ്പെടുത്തിയത്. സ്വന്തം മകളെ ലൈംഗിക ചൂഷണത്തിനായി ആൺസുഹൃത്തിന് വിട്ടു നൽകിയതിനാണ് അമ്മക്കെതിരെ കേസ് എടുത്തിരുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ 2022 ൽ കൊപ്പം പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി. കേസിൽ 26 സാക്ഷികളെയും 52 രേഖകളും ഹാജരാക്കി.



