കൊച്ചി: ആലുവയില്‍ പന്ത്രണ്ടുകാരിയെ അയല്‍വാസിയായ അമ്പതുകാരന്‍ ബലാത്സംഗം ചെയ്തെന്ന് പരാതി. വെസ്റ്റ് വെളിയത്തുനാട് സ്വദേശി അലിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. 

രണ്ടുവര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. 2018 ഫെബ്രുവരി മുതല്‍ കുട്ടി ബലാത്സംഗത്തിനിരയായെന്നാണ് പരാതിയിലുള്ളത്. ഇന്ന് പെണ്‍കുട്ടി തന്നെ  വീട്ടുകാരെ വിവരം അറിയിക്കുകയും തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.