പീഡനത്തിനിരയായെന്ന് കാണിച്ച് പെൺകുട്ടി നൽകിയ പരാതിയിൽ മലപ്പുറം കൊളത്തൂർ പൊലീസാണ് സ്ഥാപന നടത്തിപ്പുകാരൻ മുഹമ്മദ് റഫീഖിനെ അറസ്റ്റ് ചെയ്തത്.   

മലപ്പുറം: കൊളത്തൂരിൽ അനധികൃതമായി പ്രവർത്തിക്കുന്ന മതപഠനശാലയിൽ വച്ച് പീഡനത്തിനിരയായെന്ന് കാണിച്ച് പതിനേഴുകാരി നൽകിയ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂർ സ്വദേശി മുഹമ്മദ് റഫീഖ് ആണ് അറസ്റ്റിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പീഡനത്തിനിരയായെന്ന് കാണിച്ച് കൊളത്തൂർ പൊലീസിലാണ് പെൺകുട്ടി പരാതി നൽകിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി കൊളത്തൂർ പൊലീസ് പറ‍ഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കും.

ചൈൽഡ് ലൈൻ ട്രോൾ ഫ്രീ നമ്പറിലൂടെ വന്ന പരാതിയെ തുടർന്നാണ് അധികൃതർ മത പഠനശാലയിൽ എത്തി അന്വേഷണം നടത്തിയത്. ബാലനീതി നിയമപ്രകാരം സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ ഷാജേഷ് ഭാസ്കർ പറഞ്ഞു. സമാന പരാതി ഉയർന്നതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്നും പന്ത്രണ്ട് പെൺകുട്ടികളെ ചൈൽഡ് ലൈൻ മോചിപ്പിച്ചു.