ആറ്റിങ്ങൽ മടവൂർ സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം വെള്ളിയാഴ്ച്ച ആയിരുന്നു സംഭവം.  

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ആറ്റിങ്ങൽ മടവൂർ സ്വദേശി സന്ദീപാണ് അറസ്റ്റിലായത്. പോക്സോ കേസുകളില്‍ പ്രതിയാണ് സന്ദീപ്. ജൂലൈ 30 നായിരുന്നു സംഭവം. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനായി എത്തിയതായിരുന്നു ഭിന്നശേഷിക്കാരിയായ യുവതി. 

Add Asianetnews as a Preferred SourcegooglePreferred

വെള്ളിയാഴ്ച ഭക്ഷണം വാങ്ങാനായി പുറത്തുപോയ യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുക ആയിരുന്നു. തിരിച്ചെത്തിയ യുവതിയുടെ വസ്ത്രങ്ങള്‍ കീറയതും ശരീരത്തിലെ രക്തപാടുകളും ശ്രദ്ധിച്ച വാർഡിലുളളവർ ഡോക്ടർമാരെ വിവരം അറിയിക്കുക ആയിരുന്നു. മെഡിക്കൽ കോളജ് പൊലീസെത്തി യുവതിയെ എസ്എടിയിലേക്ക് മാറ്റി. വൈദ്യപരിശോധനയിൽ ലൈഗിക പീഡനം നടന്നുവെന്ന് തെളിഞ്ഞതിന് പിന്നാലെ കേസ് എടുക്കുക ആയിരുന്നു.