പ്രമുഖന്റെ മകളുടെ വിവാഹത്തിന് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍  എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നിത്യേന ആയിരത്തോളം പേര്‍ക്ക് വിവാഹ സല്‍ക്കാരം നല്‍കിയതിനാണ് കേസെടുത്തത്. 

കാസര്‍കോട്: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കല്യാണത്തിന് ഓഡിറ്റോറിയം അനുവദിച്ചതിന് റിസോര്‍ട്ട് ഉടമക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് കൊല്ലങ്കാനയിലെ റിസോര്‍ട്ട് ഉടമക്കെതിരെയാണ് കേസെടുത്തത്. പ്രമുഖന്റെ മകളുടെ വിവാഹത്തിന് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നിത്യേന ആയിരത്തോളം പേര്‍ക്ക് വിവാഹ സല്‍ക്കാരം നല്‍കിയതിനാണ് കേസെടുത്തത്. റിസോര്‍ട്ടിനകത്ത് പാര്‍ക്ക് ചെയ്തിരുന്ന 200 ഓളം വാഹന ഉടമകളില്‍ നിന്ന് പിഴയീടാക്കാനും തീരുമാനിച്ചു. ഇത് കൂടാതെ വിവാഹസദ്യയിലേക്ക് നിരവധി വാഹനങ്ങളില്‍ വരികയായിരുന്ന നിരവധി പേരെ പൊലീസ് തിരിച്ചയച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona