തൃശ്ശൂര്‍: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ഏഴുപേരില്‍ ആറാമത്തെ ആളും പിടിയില്‍. പാലക്കാട്  ചിറ്റൂര്‍ സ്വദേശിയായ യുവാവിനെ തൃശ്ശൂര്‍ നഗരത്തില്‍ വച്ചാണ് പിടികൂടിയത്. ഇനി ഒരാള്‍ കൂടി പിടിയില്‍ ആവാനുണ്ട്. ഡിസംബര്‍ 17 നാണ് തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആറ് റിമാന്‍ഡ് പ്രതികളടക്കം ഏഴുപേര്‍ രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാനായി സെല്ലില്‍ നിന്ന് പുറത്തിറക്കുന്നതിനിടെയായിരുന്നു രക്ഷപ്പെടല്‍.

ഡ്യൂട്ടിയിലുണ്ടായിരുന്ന 2 നഴ്‍സുമാരെ  മുറിയില് പൂട്ടിയിട്ടതിന് പിന്നാലെ തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ രജ്ഞിത്തിനെ മര്‍ദ്ദിച്ച് അവശാനിക്കിയായിരുന്നു ഏഴുപേരും രക്ഷപ്പെട്ടത്. പൊലീസുകാരന്‍റെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന സംഘം മതില്‍ ചാടിയാണ് രക്ഷപ്പെട്ടത്.