Asianet News MalayalamAsianet News Malayalam

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പൊലീസ് തടഞ്ഞതായി പരാതി

തൃപ്തി, അവന്തിക, രഞ്ജു എന്നിവരെ എന്നിവരെയാണ് തടഞ്ഞത്. പൊലീസ് അകാരണമായാണ്  തടഞ്ഞതെന്ന്  രഞ്ജു പറഞ്ഞു. 

police denied permission to visit Sabarimala for transgenders in Pampa
Author
Pathanamthitta, First Published Dec 27, 2019, 7:28 AM IST

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പമ്പയില്‍ പൊലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് തടഞ്ഞത്. പൊലീസ് അകാരണമായാണ്  തടഞ്ഞതെന്ന്  രഞ്ജു പറഞ്ഞു. എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ മാത്രമാണ് തടഞ്ഞതെന്നാണ് പൊലീസ് നിലപാട്. രേഖകള്‍ പരിശോധിച്ച ശേഷം കടത്തിവിട്ടെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം നാൽപത്തിയൊന്ന് ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ നടക്കും. രാവിലെ 10 മുതൽ 11.45 വരെയാണ് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ. രാത്രി 10ന് ഹരിവരാസനം ചൊല്ലി നടയടക്കും. പിന്നെ 30 ന് വൈകിട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് നട തുറക്കുക. മണ്ഡലപൂജയോട് അനുബന്ധിച്ചു കനത്ത സുരക്ഷ വലയത്തിലാണ് ശബരിമല. ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഇന്നലെ നടന്നിരുന്നു.

Read more: ഭക്തിനിര്‍ഭരമായി ശബരിമല; മണ്ഡലപൂജ ഇന്ന്...

 

Follow Us:
Download App:
  • android
  • ios