ആലപ്പുഴ: തൃക്കുന്നപുഴ സ്റ്റേഷനിൽ പൊലീസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. സീനിയർ സിപിഒ രാജീവാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത്. ഹരിപ്പാട്  ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അപകട നില തരണം ചെയ്‍തു. ഡ്യൂട്ടി സംബന്ധമായ സമ്മർദ്ദമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് വിവരം.