മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. കാരയ്ക്കാമല മഠത്തിനുള്ളിൽ സുരക്ഷിതമായി ജീവിക്കാൻ സാഹചര്യമൊരുക്കണമെന്ന ഹർജിയിലാണ് ഉത്തരവ്. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.

സിസ്റ്റർ‍ ലൂസി മഠം വിടണമെന്ന് ആവശ്യപ്പെട്ട്  എഫ്.സി.സി  മാനന്തവാടി മുൻസിഫ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സംരക്ഷണമാവശ്യപ്പെട്ട് സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്. കാരയ്ക്കാമല മഠത്തിൽ സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നമെന്നും പ്രൊവിൻഷ്യൽ സുപ്പീരിയറിൽ നിന്നടക്കം ഭീഷണിയുണ്ടെന്നും സിസ്റ്റര്‍ ലൂസി കോടതിയിൽ ചൂണ്ടിക്കാട്ടി.