പിടിയിലായ സതീര്‍ത്ഥ്യൻ എബിവിപിയുടെ വട്ടിയൂര്‍ക്കാവ് നഗരകാര്യാലയം അംഗമാണ്
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫിസ് ആക്രമണത്തിൽ പ്രതികൾ ഉപയോഗിച്ച രണ്ട് ബൈക്കുകൾ കണ്ടത്തി. ബൈക്ക് ഓടിച്ചത് പിടിയിലായ ഹരിശങ്കറും സതീർത്ഥ്യനുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അക്രമികൾ എത്തിയ ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ട്.
ഇപ്പോൾ പിടിയിലായ ലാൽ ബൈക്കിന് പിന്നിലിരുന്ന് കല്ലെറിയുകയാണ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ സതീര്‍ത്ഥ്യൻ എബിവിപിയുടെ വട്ടിയൂര്‍ക്കാവ് നഗരകാര്യാലയം അംഗമാണ്. ലാൽ ഫോര്‍ട്ട് നഗരകാര്യാലയം അംഗമാണ്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു മൂന്ന് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സിപിഎം ഓഫീസ് ആക്രമിക്കാൻ പ്രതികൾ പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
സിപിഎം ഓഫീസ് ആക്രമണത്തില്‍ പിടികൂടാനുള്ള മൂന്നു പേരെ കൂടി അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ എബിവിപി പ്രവർത്തകരെന്ന് പൊലീസ് വ്യക്തമാക്കി.അറസ്റ്റിലായ ഹരിശങ്കർ എബിവിപി ജില്ലാ ഓഫീസ് സെക്രട്ടറിയാണ്.ഇപ്പോൾ അറസ്റ്റിലായ സതീർത്ഥ്യനെ വഞ്ചിയൂർ സംഘർഷത്തിലും അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ ജാമ്യം നേടിയ ശേഷമാണ് ആറ്റുകാൽ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും പോലീസ് പറഞ്ഞു.പിടിയിലായ 3 എബിവിപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി .ഇവര്‍ക്കെതിരെ IPC 143, 147,148,149,153,427 വകുപ്പുകള്‍ ചുമത്തി.സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിനു പിന്നിൽ എബിവിപി പ്രവർത്തകരാണെന്നു പൊലീസിനു സൂചന ലഭിച്ചത്. ദൃശ്യങ്ങളിൽ ഇവരുടെ മുഖവും മറ്റും വ്യക്തമായിരുന്നു.ഇവരുടെ മൊബൈൽ രേഖകളും പൊലീസ് പരിശോധിച്ചു.മൂന്ന് ബൈക്കുകളിൽ എത്തി കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അക്രമം.ലാൽ, സതീർത്ഥ്യൻ, ഹരിശങ്കർ എന്നിവരാണ് അറസ്റ്റിലായത്.
പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ പി.കെ.ശശിക്കെതിരെ രൂക്ഷ വിമർശനം,സാമ്പത്തിക ക്രമക്കേട് അടക്കം പരിശോധിക്കണം
സിപിഎം ജില്ലാക്കമ്മറ്റി ഓഫിസ് ആക്രമണം,പ്രതികളായ എബിവിപിക്കാർ കസ്റ്റഡിയിൽ,3പേരെ കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ്
തിരുവനന്തപുരത്ത് സിപിഎം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്, വട്ടിയൂർക്കാവിൽ കൊടിമരങ്ങൾ നശിപ്പിച്ചു
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയിലാണ് സംഭവം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. കിടപ്പു മുറിയിലെ ജനാല ചില്ലുകളാണ് ആക്രമണത്തിൽ തകർന്നത്. സംഭവം നടക്കുമ്പോൾ ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ആയിരുന്നു അദ്ദേഹം.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി 24 മണിക്കൂറിനകമാണ് ജില്ലാ സെക്രട്ടറിയുടെ വീടിനു നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്നും സിപിഎം ആരോപിച്ചു. ഇതിനിടെ, തിരുവനന്തപുരം വട്ടിയൂർക്കാവ് മേലേത്തുമലയിൽ സിപിഎമ്മിന്റെ കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് കൊടിമരങ്ങൾ നശിപ്പിച്ചിരിക്കുന്നത്
