നാവികസേന കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ വിദേശികൾ ഡ്രോണിൽ ചിത്രീകരിച്ച സംഭവത്തിൽ ദുരൂഹത ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. തങ്ങൾ യൂട്യൂബ്യേഴ്‌സ് ആണെന്ന് വിദേശികൾ ചോദ്യം ചെയ്യലിൽ അറിയിച്ചിരുന്നു.

കൊച്ചി: കൊച്ചിയിൽ നാവികസേന കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ വിദേശികൾ ഡ്രോണിൽ ചിത്രീകരിച്ച സംഭവത്തിൽ ദുരൂഹത ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. അമേരിക്കൻ പൗരന്മാരായ കാറ്റി മിഷെൽ ഫെൽപ്സ്, ക്രിസ്റ്റഫർ എന്നിവരാണ് രണ്ട് ദിവസം മുൻപ് ഫോർട്ട്‌ കൊച്ചിയിൽ പിടിയിലായത്. നാവികസേന കേന്ദ്രമായ ദ്രോണാചാര്യ, കോസ്റ്റ് ഗാർഡ് ഹെഡ് ക്വാർട്ടേഴ്സ് എന്നിവയുടെ ദൃശ്യം ചിത്രീകരിച്ചതിനാണ് കേസ് എടുത്തത്. തങ്ങൾ യൂട്യൂബ്യേഴ്‌സ് ആണെന്ന് വിദേശികൾ ചോദ്യം ചെയ്യലിൽ അറിയിച്ചിരുന്നു. ഇവർക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ഇക്കാര്യങ്ങൾ വിശദമായി പൊലീസ് പരിശോധിച്ചുവരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming