Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം സമരം: 'ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ നോക്കണം,പോലീസ് ഇത് ഉറപ്പാക്കണം'അദാനിയുടെ ഹർജിയില്‍ ഹൈക്കോടതി

ദേശീയ പ്രാധാന്യം ഉള്ള പദ്ധതി 7 ദിവസമായി മുടങ്ങി നിൽക്കുന്നുവെന്ന് അദാനി.പദ്ധതി തടസപ്പെടുത്തുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമെന്നും ഹൈക്കോടതിയില്‍

police should ensure law and order in Vizinjan fishermen strike,directs highcourt
Author
First Published Aug 26, 2022, 11:36 AM IST

കൊച്ചി;വിഴിഞ്ഞം സമരത്തില്‍ ക്രമസമാധന പ്രശ്നം ഉണ്ടാകാതെ നോക്കണം എന്ന്  ഹൈക്കോടതിയുടെ നിർദേശം.വിഴിഞ്ഞം പോലീസ് ഇത് ഉറപ്പാക്കണം.11 ദിവസമായി തുടരുന്ന സമരത്തിന്‍റെ പശ്ചാത്തലത്തില്‍ അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹർജി ഇനി  തിങ്കളാഴ്ച പരിഗണിക്കും.എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

. സമരം കരണം വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചെന്നു അദാനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്..ദേശീയ പ്രാധാന്യം ഉള്ള പദ്ധതി 7 ദിവസമായി മുടങ്ങി നിൽക്കുകയാണ്.പ്രശ്നം പരിഹരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.കേന്ദ്ര സർക്കാർക്കാരിന് നോട്ടീസ് അയക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി..CISF സുരക്ഷ ആവശ്യം ഇല്ല.പ്രശ്ന പരിഹാരത്തിനു സംസ്ഥാനവും കേന്ദ്രവും ശ്രമം നടത്തുന്നുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സംസ്ഥാനം CISF സുരക്ഷ ആവശ്യപ്പെടണം എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി,.പദ്ധതി തടസപ്പെടുത്തുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമെന്ന് അദാനിപോര്‍ട്ട് ചൂണ്ടിക്കാട്ടി.ക്രമസമാധന പ്രശ്നം ഉണ്ടാകാതെ നോക്കണം എന്ന്  ഹൈക്കോടതി നിർദേശം നല്‍കി..വിഴിഞ്ഞം പോലീസ് ഇത് ഉറപ്പാക്കണം.ഹർജി ഇനി തിങ്കളാഴ്ച പരിഗണിക്കും.എതിർകക്ഷികൾക്ക് നോട്ടീസ്.അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

വിഴിഞ്ഞം സമരം ന്യായമെന്ന് സിപിഐ, തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രമേയം

 

വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് സിപിഐ തൃശ്ശൂര്‍ ജില്ലാ സമ്മേളന പ്രമേയം. കേരളത്തിലെ തീരദേശം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വികസന പദ്ധതികളുടെ പേരില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.

വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ സമരത്തിലാണ്. വിഴിഞ്ഞത്തെ സമരം ചെയ്യുന്ന മത്സ്യ തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. പ്രതികൂല കാലവസ്ഥ മൂലം തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ് മത്സ്യമേഖലയിലുള്ളത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ പാക്കേജ് ആവശ്യമാണെന്നും പ്രമേയം ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios