കൊച്ചി സിറ്റി പോലീസ് ആണ്  ചെയ്ത് മൂന്ന് പേർക്കെതിരെ കേസ് എടുത്തത്. സന്തോഷ്‌ അറക്കൽ, മുസ്തഫ മുത്തു, അബു സല  എന്നിവർക്കെതിരെയാണ് കേസ്. 

കൊച്ചി: നിപ വൈറസ് രോഗ ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തിയ സംഭവത്തിൽ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചി സിറ്റി പോലീസ് ആണ് മൂന്ന് പേർക്കെതിരെ കേസ് എടുത്തത്. സന്തോഷ്‌ അറക്കൽ, മുസ്തഫ മുത്തു, അബു സല എന്നിവർക്കെതിരെയാണ് കേസ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവർ ഫേസ്ബുക്ക്‌ വഴി വ്യാജ പ്രചരണം നടത്തിയെന്ന് പോലീസ് കണ്ടെത്തി. വ്യാജ പ്രചാരണങ്ങൾ നടത്തി വരുന്നവരെക്കുറിച്ചള്ള പോലീസ് അന്വേഷണം തുടരുകയാണ്. ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നുണ്ടെന്നും ഇവർക്കെതിരെ കർശന നടപടി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.