യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനെ മർദിച്ച എസ്എഫ്ഐക്കാരെ പിടിക്കാനാവാതെ പൊലീസ്

കേസെടുത്ത വിവരം പരാതിക്കാരൻ തന്നെ പുറത്തുപറഞ്ഞതാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഒരാൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയും ചെയ്തു. 

Police unable to arrest accused SFI workers who brutally beat differently abled student in university college

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ യൂണിയൻ റൂമിൽ വെച്ച് മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകരെ പിടികൂടാതെ പൊലീസ്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കോളേജും പ്രതികള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. പ്രതികളെല്ലാം ഒളിവിലാണെന്നാണ് കൻൺമെന്റ് പൊലീസിന്റെ വിശദീകരണം. അതേസമയം കോളേജിലേക്ക് വെള്ളിയാഴ്ച കെഎസ്‍യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാം വർഷ ഡിഗ്രിവിദ്യാർത്ഥിയായ അനസിനെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെ യൂണിയൻ റൂമിൽ വെച്ച് മർദിച്ചത്. അനസിന്റെ പരാതിയിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം അടുത്ത ദിവസം പൊലീസ് കേസെടുത്തു. പക്ഷേ കേസിലെ നാലു പ്രതികളെയും ഇതേവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി പ്രതികളുടെ വീടുകളിൽ പൊലിസ് പരിശോധന നടത്തിയിരുന്നു. പ്രതികളെല്ലാം ഒളിവിലാണെന്ന് പൊലിസ് പറയുന്നു. 

കേസെടുത്ത വിവരം ഉടൻ പ്രതികൾ അറിഞ്ഞതാണ് രക്ഷപ്പെടാൻ ഇടയാക്കിയത്. കേസെടുത്തത് പരാതിക്കാരൻ പുറത്തു പറഞ്ഞതോടെയാണ് മൊബൈൽ ഫോൺ ഓഫ് ചെയ്ത് പ്രതികള്‍ രക്ഷപ്പെടാൻ ഇടയായതെന്നാണ് പൊലിസിന്രെ വാദം. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിധു ഉദയ, പ്രസിഡൻറ് അമൽചന്ദ്, കമ്മിറ്റി അംഗങ്ങളായ മിഥുൻ, അലൻ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. 

പ്രതികളിൽ ഒരാളായ അലൻ ജമാൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയും ചെയ്തു. മറ്റ് പ്രതികളും വൈകാതെ ജാമ്യത്തിനായി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. അനസ് നൽകിയ പരാതിയിൽ കോളേജിലെ അച്ചടക്കട സമിതിയുടെ അന്വേഷണവും എങ്ങുമെത്തിയില്ല. ഇന്നാണ് അനസിൽ നിന്നും അച്ചടക്ക സമിതി മൊഴിയെടുത്തത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് ഗവർണർ പറഞ്ഞു,

അതേസമയം ഇടിമുറിയിലെ മർദ്ദനത്തിൽ സമഗ്ര അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സിറ്റി പൊലിസ് കമ്മീഷണറും, കോളജ് വിദ്യാഭ്യാസ ഡയറക്ടറും ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം. അടുത്ത മാസം 14ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ഇതിനിടെ പൊലിസ് പ്രതികളെ സംരക്ഷിക്കുകയാണെന്നാരോപിച്ച് കെഎസ്‍യു പ്രവർത്തകർ യൂണിവേഴ്സിറ്റി കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios