കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന തുടരുന്നു. ബാലഭാസ്കറിന്‍റെ മാനേജരായിരുന്ന വിഷ്ണു സോമസുന്ദരം, ദൃക്സാക്ഷിയെന്നവകാശപ്പെടുന്ന കലാഭവൻ സോബി എന്നിവരുടെ മൊഴിയാണ് കൊച്ചിയിലെ സിബിഐ ഓഫീസിൽ വെച്ച് ഇന്ന് രേഖപ്പെടുത്തുക. നുണപരിശോധനയ്ക്കായി വിഷ്ണു സോമസുന്ദരം കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരായിട്ടുണ്ട്. 

ബാലഭാസ്കറിന്‍റേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമുളള ബന്ധുക്കളുടെ പരാതിയിലാണ് സിബിഐ അന്വേഷണം. ബാല ഭാസ്കറിന്‍റെ ഡ്രൈവറായിരുന്ന അ‍ർജുൻ, മാനേജറും സുഹൃത്തുമായിരുന്ന പ്രകാശൻ തമ്പി എന്നിവരുടെ  നുണപരിശോധന ഇന്നലെ നടന്നിരുന്നു