മലപ്പുറത്തെ മതേതരത്വം തകർക്കാൻ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗൂഢാലോചനയെന്നും പോസ്റ്ററിൽ പറയുന്നു. വി എസ് ജോയിയെ ഡിസിസി പ്രസിഡണ്ടാക്കുന്നതിനെതിരെയാണ് പോസ്റ്റർ...

മലപ്പുറം: കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിൽ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധിച്ചതിന് സമാനമായി വണ്ടൂരിലും മലപ്പുറം ഡിസിസി ഓഫീസിന് മുന്നിലും പോസ്റ്റർ പ്രതിഷേധം. എ പി അനിൽ കുമാർ എംഎൽഎക്കെതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനിൽ കുമാർ കോൺഗ്രസിന്റെ അന്തകനെന്ന് പോസ്റ്ററിൽ പറയുന്നു. കോൺഗ്രസ് നശിച്ചാലും സ്വന്തം നേട്ടമാണ് അനിൽകുമാറിന് പ്രധാനമെന്നും പോസ്റ്ററിൽ വിമർശിക്കുന്നു. 

മലപ്പുറത്തെ മതേതരത്വം തകർക്കാൻ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഗൂഢാലോചനയെന്നും പോസ്റ്ററിൽ പറയുന്നു. വി എസ് ജോയിയെ ഡിസിസി പ്രസിഡണ്ടാക്കുന്നതിനെതിരെയാണ് പോസ്റ്റർ. പോസ്റ്റർ പാർട്ടി പ്രവർത്തകർ കീറിക്കളഞ്ഞു. 

എം കെ രാഘവൻ്റെ നീരാളി പിടുത്തത്തിൽ നിന്ന് കോഴിക്കോട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കുക, കോഴിക്കോട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ നാമാവശേഷമാക്കിയ ഐവർ സംഘത്തിലെ ഒരാളെ പ്രസിഡൻ്റ് ആക്കാതിരിക്കുക, എന്നീ കാര്യങ്ങളാണ് കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുള്ളത്. സത്യസന്ധനായ ഡിസിസി പ്രസിഡണ്ടിനെയാണ് കോഴിക്കോടിന് ആവശ്യമെന്നും പോസ്റ്ററിലുണ്ട്.