കൊല്ലം: പ്രസന്ന ഏണസ്റ്റ് കൊല്ലം കോര്‍പറേഷന്‍ മേയറാകും. സിപിഎം നേതാക്കള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ധാരണയായി. സിപിഎം കൊല്ലം  ജില്ലാ കമ്മിറ്റി അംഗമായ പ്രസന്ന ഏണസ്റ്റ് 2010-ലും കൊല്ലം മേയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.  കൗണ്‍സിലിന്‍റെ അവസാന വര്‍ഷം മേയര്‍ സ്ഥാനം നല്‍കണമെന്ന സിപിഐയുടെ ആവശ്യത്തില്‍ സിപിഎം അന്തിമ തീരുമാനമെടുത്തിട്ടില്ല. 

അതേസമയം ജില്ലാ  പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സിപിഎമ്മും സിപിഐയും തമ്മില്‍ രണ്ടര വര്‍ഷം വീതം പങ്കിടും. എന്‍.എസ്. പ്രസന്നകുമാറാകും സിപിഎം ഊഴത്തില്‍ പ്രസിഡന്‍റാവുക.  ജില്ലാ നിര്‍വാഹക സമിതി അംഗം സാം കെ ഡാനിയലിനാകും  സിപിഐ ഊഴത്തില്‍ പ്രസിഡന്‍റ് സ്ഥാനം. നാളെ ചേരുന്ന സിപിഎം ജില്ലാ നേതൃയോഗങ്ങള്‍ക്കും ഇടതുമുന്നണി യോഗത്തിനും ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.