Asianet News MalayalamAsianet News Malayalam

സുരേന്ദ്രനെതിരായ ആരോപണത്തിൽ പലർക്കും സംശയം, അന്വേഷണം അനിവാര്യം; സഹകരിക്കുമെന്ന് പ്രസീത അഴീക്കോട്

ഞങ്ങളുന്നയിച്ചത് പത്ത് ലക്ഷം രൂപയുടെ ആരോപണമാണ്. അതിന്റെ തെളിവുകൾ ഞങ്ങൾക്ക് കൊടുക്കാൻ കഴിയുമെന്ന് പ്രസീത അഴീക്കോട്

Praseetha Azhikode on court order for investigation against K Surendran on CK Janu bribery case
Author
Azhikode, First Published Jun 16, 2021, 5:42 PM IST

കണ്ണൂർ: സികെ ജാനുവിന് കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള കോടതി നിർദേശം സ്വാഗതം ചെയ്യുന്നുവെന്ന് ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ആരോപണം ഉയർന്നത് മുതൽ പലരും സംശയത്തോടെയാണ് ഇതിനെ കണ്ടത്. കെ സുരേന്ദ്രനും സികെ ജാനുവും ആരോപണം നിഷേധിച്ചത് കൊണ്ട് ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്ന് പൊതുവേദികളിൽ പോലും പലരും പറഞ്ഞു. അക്കാര്യത്തിൽ അന്വേഷണം വേണമെന്ന് തന്നെയായിരുന്നു തുടക്കം മുതലേയുള്ള ആവശ്യമെന്നും അവർ വ്യക്തമാക്കി.

Read more at: ജാനുവിന് കോഴ? സുരേന്ദനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

ഞങ്ങളുന്നയിച്ചത് പത്ത് ലക്ഷം രൂപയുടെ ആരോപണമാണ്. അതിന്റെ തെളിവുകൾ ഞങ്ങൾക്ക് കൊടുക്കാൻ കഴിയും. ബത്തേരി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടിന്റെ തെളിവുകളും നൽകാനാവും. എന്നാൽ ബാക്കിയുള്ള ആരോപണങ്ങളിൽ തെളിവ് കണ്ടെത്തേണ്ടത് വിശദമായ അന്വേഷണത്തിലൂടെയാണ്. അതിന് വേണ്ടി എത് നിലയിലുള്ള അന്വേഷണവുമായും പൂർണമായും സഹകരിക്കും. എല്ലാ തെളിവുകളും ഹാജരാക്കാൻ തയ്യാറാണ്. കൂടുതൽ വെളിപ്പെടുത്തലുകൾ ഇനിയും വരാനുണ്ടെന്നും പ്രസീത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios