രണ്ടാം ഘട്ട കൊവിഡ് രോഗവ്യാപന ശേഷം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് പരോൾ നീട്ടിയത്. 1390 തടവുകാർക്കാണ് പരോൾ അനുവദിച്ചത്. എല്ലാവർക്കും രണ്ടാഴ്ച കൂടി പരോൾ നീട്ടിയിട്ടുണ്ട്. 

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ തടവുകാരുടെ പരോൾ കാലാവധി രണ്ടാഴ്ച കൂടി നീട്ടി. കൂട്ടത്തോടെ പരോൾ അനുവദിച്ചവർ ജയിലിൽ പ്രവേശിക്കേണ്ടിയിരുന്നത് നാളെയാണ്. 

പരോൾ നീട്ടണമെന്ന ജയിൽ മേധാവിയുടെ ശുപാർശ പ്രകാരമാണ് കാലാവധി നീട്ടിയത്. രണ്ടാം ഘട്ട കൊവിഡ് രോഗവ്യാപന ശേഷം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് പരോൾ നീട്ടിയത്. 1390 തടവുകാർക്കാണ് പരോൾ അനുവദിച്ചത്. എല്ലാവർക്കും രണ്ടാഴ്ച കൂടി പരോൾ നീട്ടിയിട്ടുണ്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona