കോട്ടയം നാട്ടകം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭയ എന്ന സ്വകാര്യ ആംബുലൻസ് സര്‍വീസ് ഏജൻസിയിലെ ജീവനക്കാരൻ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുവിനോട് വലിയ തുക ആവശ്യപ്പെട്ടത്.  

കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്ക്കരിക്കാൻ ഇരുപതിനായിരം രൂപ ആവശ്യപ്പെട്ട് കോട്ടയത്തെ സ്വകാര്യ ആംബുലൻസ് സര്‍വീസ് ഏജൻസി. കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചയാളുടെ മൃതദേഹം തൊട്ടടുത്തുള്ള മുട്ടമ്പലം ശ്മശാനത്തില്‍ സംസ്കരിക്കാനാണ് ഭീമമായ തുക ആവശ്യപ്പെട്ടത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

കോട്ടയം നാട്ടകം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭയ എന്ന സ്വകാര്യ ആംബുലൻസ് സര്‍വീസ് ഏജൻസിയിലെ ജീവനക്കാരൻ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുവിനോട് വലിയ തുക ആവശ്യപ്പെട്ടത്. 

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് 11 കിലോ മീറ്റര്‍ മാത്രം ദൂരെയുള്ള മുട്ടമ്പലം ശ്മശാനത്തില്‍ സംസ്കരിക്കാനാണ് മൃതദേഹം വച്ചുള്ള ഈ വിലപേശല്‍. രണ്ട് ദിവസം മുൻപ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനിയുടെ മൃതദേഹം സംസ്കരിക്കാൻ ഇവര്‍ വാങ്ങിയത് 22000 രൂപയാണ്. ചിതാഭസ്മത്തിന് 500 രൂപ വേറെയും വാങ്ങും. പിപിഇ കിറ്റും പരമാവധി ആയിരും രൂപയും മാത്രമാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാൻ വേണ്ട ചിലവ്. അങ്ങനെയിരിക്കെയാണ് ഈ തീവെട്ടിക്കൊള്ള. വിഷയത്തില്‍ ജില്ലാ ഭരണം കൂടം ഇടപെട്ടിട്ടുണ്ട്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona