Asianet News MalayalamAsianet News Malayalam

നവംബര്‍ 22 മുതല്‍ സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്; ഇന്ന് മന്ത്രിയുമായി ചര്‍ച്ച

മിനിമം നിരക്ക് പത്തു രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് 5 രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത്. 

Private buses to go on strike from Nov 22
Author
Thiruvananthapuram, First Published Nov 18, 2019, 6:57 AM IST

തിരുവനന്തപുരം: സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രൻ ഇന്ന് ചർച്ച നടത്തും. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈമാസം 22 മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം. ഉച്ചയ്ക്ക് 2 മണിക്ക് നിയമസഭയിലാണ് ചർച്ച. 

മിനിമം നിരക്ക് പത്തു രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് 5 രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത്. ആവശ്യങ്ങൾ പഠിക്കാൻ കഴിഞ്ഞവർഷം സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമലതപ്പെടുത്തിയെങ്കിലും തുടർ നടപടി ഇല്ലാത്തതിനാലാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചത്.
 

Follow Us:
Download App:
  • android
  • ios