Asianet News MalayalamAsianet News Malayalam

സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോൽസാഹിപ്പിക്കും; കോഴിക്കോട്ട് കെഎസ്ഐഡിസി മേഖല കേന്ദ്രം തുടങ്ങുമെന്നും മന്ത്രി

നിലവിലുള്ള വ്യവസ്ഥകൾ ഉദാരമാക്കും. വ്യവസായ പാർക്കുകളിലെ ഭൂമിയുടെ ഉടമസ്ഥത വ്യവസായികൾക്ക് നൽകുന്ന കാര്യത്തിൽ  സർക്കാർ നയം സെപ്റ്റംബറിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 

private industrial parks will be promoted says minister p rajeev
Author
Calicut, First Published Aug 24, 2021, 5:04 PM IST

കോഴിക്കോട്: സ്വകാര്യ വ്യവസായ പാർക്കുകളെ സർക്കാർ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. നിലവിലുള്ള വ്യവസ്ഥകൾ ഉദാരമാക്കും. വ്യവസായ പാർക്കുകളിലെ ഭൂമിയുടെ ഉടമസ്ഥത വ്യവസായികൾക്ക് നൽകുന്ന കാര്യത്തിൽ  സർക്കാർ നയം സെപ്റ്റംബറിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഓഗസ്റ്റ് 1 മുതൽ വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന സോഫ്റ്റ് വെയർ അടിസ്ഥാനത്തിലാകും. കോഴിക്കോട്ട് കെഎസ്ഐഡിസിയുടെ മേഖല കേന്ദ്രം  തുടങ്ങും.

നോക്കുകൂലി ക്രിമിനൽ കുറ്റമാണ്. അത് വച്ചു പൊറുപ്പിക്കില്ല. പണിമുടക്കു മൂലം വ്യവസായ വളർച്ച തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios