പ്രതിഷേധക്കാരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി എന്നാൽ ഇത് വരെ ചർച്ച നടത്താനുള്ള നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. 

കൊല്ലം: കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് വീണ്ടും തുടങ്ങിയതിന് പിന്നാലെ വ്യാപക പ്രതിഷേധം. ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി എന്നാൽ ഇത് വരെ ചർച്ച നടത്താനുള്ള നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. 

ടോള്‍ പിരിവിനോട് അനുബന്ധിച്ചുള്ള പൂജ തുടങ്ങിയതോടെ എഐവൈഎഫ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. ടോള്‍ പിരിവിന് എത്തിയവരെ തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ പല പ്രാവശ്യം ഉന്തും തള്ളും ഉണ്ടായി. റോഡ് ഉപരോധിച്ചു. 

ടോള്‍ പ്ലാസക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ ടോളില്‍ നിന്നും ഒഴിവാക്കി. പതിനഞ്ച് കിലോമീറ്ററ്‍ ചുറ്റളവില്‍ ഉള്ളവര്‍ 285 രൂപ പ്രതിമാസ പാസ്സ് എടുക്കണമെന്നാണ് കരാര്‍ കമ്പനി മുന്നോട്ട് വച്ച നിര്‍ദ്ദേശം. ഇത് അംഗികരിക്കാന്‍ കഴിയില്ല എന്ന നിലപാടിലാണ് രാഷ്ട്രീയ പാര്‍ട്ടികളും പ്രദേശ വാസികളും. ബൈപാസ്സിന്‍റെ വികസനം പൂര്‍ത്തിയായതിന് ശേഷം ടോള്‍പിരിവ് മതിയെന്ന നിലപാടിലാണ പ്രതിഷേധക്കാര്‍.