Asianet News MalayalamAsianet News Malayalam

ആലപ്പാട് സമരം 250 ദിവസം പിന്നിട്ടു; ഒന്നിച്ചു പൊരുതുമെന്ന് സമരസംഘടനാ സംഗമം

ആലപ്പാട് സമരം 250 ദിവസം പിന്നിടുന്നതിന്‍റെ ഭാഗമായി ആലപ്പാട് സമരഭൂമിയില്‍ സംഗമിച്ച് വിവിധ സമരസംഘടനകള്‍. 

protester assembled in Alappad protests 251th day
Author
Kerala, First Published Jul 10, 2019, 11:21 PM IST

ആലപ്പാട്: ആലപ്പാട് സമരം 250 ദിവസം പിന്നിടുന്നതിന്‍റെ ഭാഗമായി ആലപ്പാട് സമരഭൂമിയില്‍ സംഗമിച്ച് വിവിധ സമരസംഘടനകള്‍. കടലിനും കായലിനുമിടയില്‍ ചെറിയ ബണ്ട് മാത്രമാണ് അവശേഷിക്കുന്നതെന്നും ഇനിയും ഖനനം തുടര്‍ന്നാല്‍ കനാല്‍ കടലായി മാറുമെന്നും സമരസമിതി സംഗമത്തില്‍ അറിയിച്ചു. ലക്ഷ്യത്തിനായി ഒന്നിച്ചു പൊരുതാന്‍ സമരസംഘടനാ സംഗമം തീരുമാനിച്ചു.

കേരളത്തിന് നേരിടേണ്ടി വന്ന മഹാ പ്രളയത്തെപ്പോലും ശരിയായി നേരിടാനാകാതിരിക്കുമ്പോഴും  കൂടുതല്‍ ദുരന്തങ്ങളിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടത്തുന്നത്. പരിസ്ഥിതി നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ നിയമങ്ങള്‍ പോലും തിരുത്തിയെഴുതുകയാണ് ഭരണകൂടമെന്നും സംഗമത്തില്‍ വിമര്‍ശനമുയര്‍ന്നു. 

കേരളത്തിലെ വിവിധ സമരസമിതി നേതാക്കള്‍ സംഗമത്തിനെത്തി. ആലപ്പാട് സമരത്തിന്‍റെ 251ാം ദിവസമായ മെയ് ഒമ്പത് ചൊവ്വാഴ്ചയായിരുന്നു സംഗമം. ചെയർമാൻ കെ. ചന്ദ്രദാസ് അധ്യക്ഷനായി. ജനറൽ കൺവീനർ  എം. സജീഷ് സ്വാഗതം പറഞ്ഞു

അഡ്വ. വിഎസ് സന്തോഷ് കുമാർ (കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി ), മാഗ്ലിൻ ഫിലോമിന (പിഴല സമരസമിതി എറണാകുളം ), ഷൈല കെ ജോൺ (ജനകീയ പ്രതിരോധ സമിതി ), ആര്‍ പ്രസാദ് (എഐടിയുസി സംസ്ഥാന സെക്രട്ടറി ), ശ്രീരാമൻ കൊയ്യോൻ (അരിപ്പ ഭൂസമര സമിതി ), സോമൻ കെഎസ് (ബിറ്റുമിൻ പ്ലാന്റ് വിരുദ്ധ സമരസമിതി ), സിജെ തങ്കച്ചൻ (കുട്ടനാട് കാർഷിക -മത്സ്യ -പരിസ്ഥിതി കൂട്ടായ്മ ), ടികെ വാസു (ലാലൂർ സമരസമിതി )സ,  ബി വിനോദ് (എസ്‍യുസിഐ(സി), സുധിലാൽ തൃക്കുന്നപ്പുഴ (വിവരാവകാശ പ്രവർത്തകൻ ), എ ജെയിംസ് (ജനകീയ പ്രതിരോധ സമിതി ), ബാബു ലിയോൺ, അബ്ബാ മോഹൻ, മെഹർഖാൻ (സംസ്ഥാന സമര ഐക്യദാർഢ്യസമിതി ), ഷിബു പി(ഐക്യദാർഢ്യസമിതി കൊല്ലം ), ഹരി പി ആദിനാട്, മധു മുണ്ടാകം, കെസി ശ്രീകുമാർ (തീരദേശ സംരക്ഷണ സമിതി ) തുടങ്ങി നിരവധിയാളുകള്‍ സംഗമത്തില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios