തിരുവനന്തപുരം: വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും വലിയ സ്വാധീനം ഉണ്ടാക്കിയ വ്യക്തിയാണ് 
എംപി വീരേന്ദ്രകുമാറെന്ന് മിസോറാം ​ഗവർണർ പിഎസ് ശ്രീധരൻ പിള്ള. പ്രകൃതിയേയും മനുഷ്യനേയും കുറിച്ച് നിരന്തരം സംസാരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലായിരുന്നു എപ്പോഴും. പക്ഷെ മനസുകൊണ്ട് അദ്ദേഹത്തെ പോലെ ഇത്രയും അടുത്ത വ്യക്തികൾ ചുരുക്കമായിരുന്നു എന്നും പിഎസ് ശ്രീധരൻ പിള്ള അനുസ്മരിച്ചു. 

പ്രകൃതിയേയും മനുഷ്യനേയും എഴുത്തിലും ഇടപെടലുകളിലും പരസ്പര പൂരകമായി കൊണ്ടുപോകാൻ വിരേന്ദ്രകുമാറിന് എന്നും കഴിഞ്ഞിട്ടുണ്ടെന്നും പിഎസ് ശ്രീധരൻ പിള്ള അനുസ്മരിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ദേശീയ ശ്രേണിയിൽ പരിഗണിക്കപ്പെട്ടിരുന്ന, അതിന് തക്ക അനുഭവ സമ്പത്തുള്ള മഹാനായ വ്യക്തിയെ ആണ് വീരേന്ദ്രകുമാറിന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് പിഎസ് ശ്രീധരൻ പിള്ള അനുസ്മരിച്ചു.