Asianet News MalayalamAsianet News Malayalam

പരീക്ഷകൾ മലയാളത്തിലും; മുഖ്യമന്ത്രി-പിഎസ്‍സി ചർച്ച ഇന്ന്

സാംസ്ക്കാരിക നായകരും പ്രതിപക്ഷവും ഐക്യമലയാളം പ്രസ്ഥാനം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിഎസ്‍സിയുമായി ചർച്ച നടത്തുന്നത്. 

psc exam should be conduct in Malayalam chief minister will be held a meeting with PSC
Author
Thiruvananthapuram, First Published Sep 16, 2019, 6:51 AM IST

തിരുവനന്തപുരം: പിഎസ്‍എസി പരീക്ഷകൾ മലയാളത്തിൽ കൂടി നടത്തണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിഎസ്‍സിയുമായി ഇന്ന് ചർച്ച നടത്തും. ഇക്കാര്യം ആവശ്യപ്പെട്ട് പിഎസ്‍സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരം പത്തൊൻപത് ദിവസം പിന്നിട്ടു. കഴിഞ്ഞ മാസം 29 നാണ് പി‍എസ്‍സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. 

സാംസ്ക്കാരിക നായകരും പ്രതിപക്ഷവും ഐക്യമലയാളം പ്രസ്ഥാനം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിഎസ്‍സിയുമായി ചർച്ച നടത്തുന്നത്. കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. പക്ഷെ ചോദ്യങ്ങൾ മലയാളത്തിൽ ആക്കുന്നതിനെ പിഎസ്‍സി ഇതുവരെ അനുകൂലിച്ചിട്ടില്ല. ഉയർന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളിൽ സാങ്കേതിക പദങ്ങൾക്കുള്ള പകരം പദങ്ങൾ കണ്ടെത്തുന്നതിന്‍റെ പ്രയാസമാണ് പ്രധാനമായും കമ്മീഷൻ നിരത്തിയത്. പക്ഷേ, പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സർക്കാർ കമ്മീഷനോട് വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെടാനാണ് സാധ്യത.  

Follow Us:
Download App:
  • android
  • ios