തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ നിര്‍ണ്ണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന്. പരീക്ഷ ദിവസം പ്രതികൾ തമ്മിൽ കൈമാറിയ എസ്എംഎസും ഫോൺ വിളി രേഖകളും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഹൈടെക് സെല്ലിന്‍റെ ശാസ്ത്രീയ പരിശോധനയിലാണ് ഫലം കൈമാറിയത്. 

മൊബൈൽ ഫോണുകൾ നശിപ്പിച്ചിട്ടും പരീക്ഷ ദിവസം നടന്ന എസ്എംഎസുകൾ ഹൈടെക് സെൽ കണ്ടെത്തുകയായിരുന്നു. ചോർത്തിയ പരീക്ഷ പേപ്പർ പ്രതികൾകെത്തിച്ചത് നവമാധ്യമങ്ങൾ വഴിയാണെന്നാണ് പൊലീസിന്‍റെ സംശയം.