ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തരുതെന്നും നിര്‍ദേശം 

തൊടുപുഴ: അന്തരിച്ച കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി.ടി. തോമസിന്റെ (PT Thomas) ചിതാഭസ്മം അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയില്‍ അടക്കുന്നതിനുള്ള ചടങ്ങിന് ഇടുക്കി രൂപത മാര്‍ഗ നിര്‍ദേശം നല്‍കി. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുതെന്നും പ്രാര്‍ത്ഥനാപൂര്‍വമായ നിശബ്ദത പുലര്‍ത്തണം വികാരിയച്ചനും പാരീഷ ്കൗണ്‌സിലിനും രൂപത നിര്‍ദേശം നല്‍കിയത്. തുറന്ന വാഹനത്തിലാണ് ചിതാഭസ്മം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഉപ്പുതോട് സെന്റ് തോമസ് പള്ളിയുടെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാം. 

 പി ടിയുടെ അവസാനത്തെ ആഗ്രഹപ്രകാരമാണ് ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ അടക്കുന്നത്. ചിതാഭസ്മം വഹിച്ചുകൊണ്ടുളള സ്മൃതി യാത്ര ഇന്ന് രാവിലെ കൊച്ചി പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് തുടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സാന്നിധ്യത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ ചിതാഭസ്മം ഏറ്റുവാങ്ങി. വൈകിട്ട് 4ന് ഉപ്പുതോട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിലെ പി.ടി. തോമസിന്റെ അമ്മയുടെ കല്ലറയില്‍ ചിതാഭസ്മം അടക്കം ചെയ്യും. പിടി തോമസിന്റെ അന്ത്യാഭിലാഷം അനുസരിച്ചാണിത്.