Asianet News MalayalamAsianet News Malayalam

പുനീത് സാ​ഗ‍ർ അഭിയാൻ : കടൽ തീരം ശുചീകരണത്തിന് എൻസിസിയും ഏഷ്യാനെറ്റ് ന്യൂസും


കടൽതീരങ്ങളിലെ മാലിന്യം നീക്കാനുള്ള ദൗത്യം ഏറ്റെടുത്ത ഏഷ്യാനെറ്റ് ന്യൂസിനേയും എൻസിസിയേയും മന്ത്രി അഭിനന്ദിച്ചു. വേളി കടപ്പുറം ശുചീകരിച്ചു കൊണ്ടാണ് പുനീത് സാ​ഗ‍ർ സൈക്ലോത്തോണിൻ്റെ ആരംഭം. 

Punit Sagar abhiyan Asianet join hands with NCC For Beach Cleaning
Author
Veli, First Published Dec 26, 2021, 6:06 PM IST

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന ഇന്ത്യ അറ്റ് 75 ൻ്റെ ആഘോഷങ്ങളുടെ തുടർച്ചയായുള്ള കടൽത്തീര ശുചീകരണ പരിപാടിക്ക് തുടക്കം. ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് എൻ.സി.സി കേഡറ്റുകൾ  നടത്തുന്ന പുനീത് സാഗർ അഭിയാൻ സൈക്ലോത്തോണിൻ്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്ത് ഗതാഗതമന്ത്രി ആൻ്റണി രാജു നിർവഹിച്ചു.

കടൽതീരങ്ങളിലെ മാലിന്യം നീക്കാനുള്ള ദൗത്യം ഏറ്റെടുത്ത ഏഷ്യാനെറ്റ് ന്യൂസിനേയും എൻസിസിയേയും മന്ത്രി അഭിനന്ദിച്ചു. വേളി കടപ്പുറം ശുചീകരിച്ചു കൊണ്ടാണ് പുനീത് സാ​ഗ‍ർ സൈക്ലോത്തോണിൻ്റെ ആരംഭം. വരുന്ന അഞ്ച് ദിവസത്തിൽ പത്ത് കടൽ തീരങ്ങളിൽ നിന്നും മാലിന്യം നീക്കുകയും കടൽതീര ശുചീകരണത്തിനായി ബോധവത്കരണം നടത്തുകയും ചെയ്യും. എൻസിസി കേഡറ്റുകൾക്ക് സഞ്ചരിക്കാനായി ഏഷ്യാനെറ്റ് ന്യൂസ് സൈക്കിളുകൾ വാങ്ങി നൽകുന്നുണ്ട്. എൻസിസി കേഡറ്റുകൾക്കുള്ള സൈക്കിൾ വിതരണം വിശ്വസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര കൊച്ചിയിൽ ഇന്ത്യ​@75 വേദിയിൽ വച്ചു നിർവഹിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios