കോഴിക്കോട്: ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിൻ്റെ ഡ്രൈവർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പുരുഷൻ കടലുണ്ടിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. പുരുഷൻ കടലുണ്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംസ്ഥാന ധനമന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ.പി.ജയരാജൻ എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും കൊവിഡ് രോഗമുക്തി നേടിയ നിലവിൽ നിരീക്ഷണത്തിൽ ആണ്. കൊല്ലം എംപിയും ആർഎസ്പി നേതാവുമായ എൻ.കെ.പ്രേമചന്ദ്രൻ കൊവിഡ് സ്ഥിരീകരിച്ചു ദില്ലി എയിംസിൽ ചികിത്സയിലാണ്.