സൈനിക സേനകളുടെ സാന്നിധ്യം അവർക്ക് തന്നെ ഭീഷണിയാണെന്നും നിരന്തരമായ സുരക്ഷാ ഭീഷണിയിയുള്ളതിനാൽ അപകടത്തിൽ പെട്ടേക്കാമെന്നും ഇറാൻ മുന്നറിയിപ്പ്
ടെഹ്റാൻ : ഇറാൻ അതിർത്തിക്ക് സമീപമുള്ള വിദേശ സേനകൾക്ക് മുന്നറിയിപ്പ്. സൈനിക സേനകളുടെ സാന്നിധ്യം അവർക്ക് തന്നെ ഭീഷണിയാണെന്നും നിരന്തരമായ സുരക്ഷാ ഭീഷണിയിയുള്ളതിനാൽ അപകടത്തിൽ പെട്ടേക്കാമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരം അവർ ഇവിടെ നിന്നും പിൻവാങ്ങുക എന്നതാണ്. ഞങ്ങൾ നയതന്ത്ര തലത്തിലുള്ള പ്രശ്ന പരിഹാരത്തിനാണ് മുൻഗണന നൽകുന്നത്, എന്നാൽ മറ്റ് ഭാഷകളും ഞങ്ങൾക്ക് വഴങ്ങുമെന്നും ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറഗാച്ചി വ്യക്തമാക്കി.
അതേ സമയം, ഇറാനുമായി മുൻപത്തേക്കാൾ മികച്ച ധാരണ ഉടനെയുണ്ടാകുമെന്ന് അമേരിക്കൻപ്രസിഡണ്ട് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനും ഇസ്രയേലും വെടിനിർത്തിയതിനാൽ സ്ഥിതി ശാന്തമാകുമെന്നും ട്രംപ് പറഞ്ഞു.
ഇറാനും ഇസ്രയേലും വെടിനിർത്തിയതിനാൽ സ്ഥിതി ശാന്തമാകുമെന്നും ട്രംപ് പറഞ്ഞു. ഇന്നലെ വൈകിയും ഇറാനിൽ മാരകമായ ആക്രമണത്തിന് ഇസ്രയേൽ വ്യോമസേന ഒരുങ്ങിയിരുന്നു. രാഷ്ട്രീയ തീരുമാനത്തെ തുടർന്ന് മാറ്റിവെച്ചു. ഇറാനിലെ ആക്രമണവുമായി മുന്നോട്ടു പോകുന്നതിൽ തെറ്റില്ലെന്നും പക്ഷെ പിന്നീടങ്ങോട്ടും ഒറ്റയ്ക്ക് മുന്നോട്ടു കൊണ്ടു പോകേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ. ഇറാനും അപ്രതീക്ഷിതമായാണ് ഇസ്രയേലിനുള്ള തിരിച്ചടി അവസാനിച്ചതായി പ്രഖ്യാപിച്ചത്. ബറാക് ഒബാമയുടേതിനേക്കാൾ നല്ല കരാർ ഇറാനുമായി ഉടനെന്നാണ് ഡോണൾഡ് ട്രംപ് പറയുന്നത്.


