വയനാട്: വൈത്തിരി സ്വദേശിയും പിഡബ്ല്യുഡി ജൂനിയർ സൂപ്രണ്ടുമായ രാധാകൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന മകനെ മരണവിവരം മത്സരം കഴിഞ്ഞശേഷം അറിയിച്ചാൽ മതിയെന്ന് എഴുതിവെച്ചാണ്  രാധാകൃഷ്ണൻ ആത്മഹത്യ ചെയ്‍തത്. മീനങ്ങാടി ഹയർസെക്കന്‍ററി സ്‌കൂളിലെ പ്ല്സ് ടു വിദ്യാർത്ഥിയായ തേജസ് ഇന്ന് സംസ്ഥാന കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയിരുന്നു. തൊഴിൽ സംബന്ധമായ പ്രശനങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.