പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കും  ദേശീയ പാത വികസനത്തിന് മുഖ്യ പരിഗണന  ഭൂമി ഏറ്റെടുക്കാനുള്ള തടസം നീക്കും  മലയോര തീരദേശ ഹൈവേ യാഥാര്‍ത്ഥ്യമാക്കും 

കോഴിക്കോട്: സംസ്ഥാനത്ത് ദേശീയ പാത നിർമ്മാണത്തിലെ തടസങ്ങൾ നീക്കാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മലബാര്‍ മേഖലയിൽ അടക്കം സ്ഥലമേറ്റെടുപ്പ് പ്രശ്നം നിലവിലുണ്ട് . ഇതിന് ഉടനെ പരിഹാരം കണ്ടെത്തും. ആറ് വരി പാത യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 

മലയോര തീരദേശ പാത പൂര്‍ത്തീകരണത്തിലും തടസങ്ങളുണ്ട്. മലയോര ഹൈവേ പോലെ എത്ര എളുപ്പമല്ല തീരദേശ ഹൈവേ. ഒരുപാട് തടസ്സങ്ങള്‍ നിലവിലുണ്ട്. അതെല്ലാം തീര്‍ത്ത് പെട്ടെന്ന് യാഥാര്‍ത്ഥ്യമാകും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു.

പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങൾ തിരിച്ചുപിടിക്കാനും ഇനി ആരും കയ്യേറാതിരിക്കാനുള്ള കര്‍മപദ്ധതി തയ്യാറാക്കാനും പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കും. റോഡിലെ കുഴി അപ്പപ്പോള്‍ അടക്കാനുള്ള സംവിധാനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona