കൊച്ചി: നഗ്‍നശരീരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ചിത്രം വരിപ്പിച്ച് സമൂഹ മധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യം. എറണാകുളം പോക്സോ കോടതിയാണ് രഹനക്ക് ജാമ്യം അനുവദിച്ചത്. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ നൽകിയ പരാതിയിലാണ് പൊലീസ് രഹാന ഫാത്തിമയെ അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി സുപ്രീം കോടതിയടക്കം രഹ്ന സമീപിച്ചിരുന്നെങ്കിലും കോടതികൾ മുന്‍കൂര്‍ ജാമ്യം നൽകാൻ തയ്യാറായില്ല.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ചത് എന്നായിരുന്നു കോടതിയിൽ രഹ്ന ഫാത്തിമയുടെ വാദം. എന്നാൽ ഈ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് കോടതികൾ ഹർജി പരിഗണിക്കവേ ഗൗരവമായി കണ്ടത്. തുടര്‍ന്നാണ് രഹാണ് എറണാകുളം സൗത്ത് സിഐക്ക് മുമ്പിൽ കീഴടങ്ങിയത്. ഇവരുടെ വീട്ടിൽ തെരച്ചിൽ നടത്തിയ പോലീസ് കാമറ, ട്രൈപ്പോഡ്, പെയിൻറ് ചെയാൻ ഉപയോഗിച്ച വസ്തുക്കൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു.