Asianet News MalayalamAsianet News Malayalam

'ഒന്നും ഭയപ്പെടേണ്ട', മലയാളത്തിൽ രാഹുലിന്‍റെ സാന്ത്വനവാക്കുകൾ - വീഡിയോ

കോഴിക്കോട്ട് താമരശ്ശേരിയിലും പുത്തുമലയിലും മേപ്പാടിയിലും ക്യാംപുകളിലും ദുരന്തഭൂമിയിലും രാഹുലെത്തി. ദുരന്തബാധിതരെ കണ്ടു, അവരോട് സംസാരിച്ചു. 

rahul gandhi converses in malayalam to the inmates in relief camps of wayanad
Author
Wayanad, First Published Aug 12, 2019, 5:26 PM IST

വയനാട്: കോഴിക്കോട്, വയനാട് ജില്ലകളിലായി സ്വന്തം മണ്ഡലത്തിലെ ദുരന്തഭൂമികൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. താമരശ്ശേരിയിലെ കൈതപ്പൊയിൽ ക്യാംപിലും, മേപ്പാടിയിലെയും ആനക്കയത്തെയും ക്യാപുകളിലും രാഹുലെത്തി. വൻദുരന്തം നാശം വിതച്ച പുത്തുമലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേക പ്രദേശം ഒരുക്കിയിരുന്നെങ്കിലും അവിടെ നിൽക്കാതെ, ദുരന്തഭൂമിയിൽ എന്താണ് സംഭവിച്ചതെന്ന് കണ്ട് മനസ്സിലാക്കിയാണ് രാഹുൽ മടങ്ങിയത്. രക്ഷാപ്രവർത്തനം ഊർജിതമായി മുന്നോട്ടുപോകാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ഉദ്യോഗസ്ഥർക്ക് രാഹുൽ നിർദേശം നൽകുകയും ചെയ്തു. 

ക്യാംപുകളിലെത്തിയ രാഹുൽ ഗാന്ധി ദുരന്തബാധിതരെ നേരിട്ട് കണ്ട് സംസാരിച്ചു. കുട്ടികളോട് കുശലം പറഞ്ഞു. എല്ലാ സഹായങ്ങളുമെത്തിക്കാൻ എപ്പോഴും കൂടെയുണ്ടാകുമെന്ന് പറഞ്ഞു. 

''ദുരിതാശ്വാസ പ്രവർത്തനങ്ങളെ രാഷ്ട്രീയവത്കരിക്കരുത്. കേരളത്തിന് അർഹമായ സഹായം നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്കും നാശനഷ്ടം സംഭവിച്ചവർക്കും കേന്ദ്ര, സംസ്ഥാനസർക്കാരുകൾ സഹായധനം വേഗത്തിൽ നൽകണം'', രാഹുൽ ആവശ്യപ്പെട്ടു.

താമരശ്ശേരിയിലെ കൈതപ്പൊയിലിലുള്ള ക്യാംപിലെത്തിയ രാഹുൽ ഗാന്ധി കൊച്ചു കുട്ടികളടക്കമുള്ളവരോട് കുശലം പറയാനും സമയം കണ്ടെത്തി. വൃദ്ധരടക്കമുള്ളവരോട് സംസാരിച്ച രാഹുലിന്‍റെ വാക്കുകൾ പരിഭാഷപ്പെടുത്തിയത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. 

ഇതിനിടെയാണ് ദുരന്തബാധിതയായ ഒരമ്മയോട് സംസാരിക്കവെ, അവരുടെ നാശനഷ്ടങ്ങളെക്കുറിച്ചും സഹായധനത്തെക്കുറിച്ചും രാഹുൽ ചോദിച്ചറിഞ്ഞത്. ഒന്നും പേടിക്കണ്ട, എന്ന് മുല്ലപ്പള്ളി പറയുമ്പോൾ, Don't Worry - എന്ന് രാഹുൽ. ഇതിന് മലയാളം വാക്കെന്താണ്? രാഹുൽ ചോദിച്ചു. 

''ഒന്നും ഭയപ്പെടേണ്ട'', എന്ന് മുല്ലപ്പള്ളി. ''ഒന്നും ഭയപ്പെടേണ്ട, ഓക്കെ?'', എന്ന് രാഹുൽ. 

വീഡിയോ:

rahul gandhi converses in malayalam to the inmates in relief camps of wayanad

 

Follow Us:
Download App:
  • android
  • ios