Asianet News MalayalamAsianet News Malayalam

മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

ഐസിസി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി അമൃതപുരിയിലെത്തിയത്.

Rahul gandhi meets Mata Amritanandamayi
Author
First Published Sep 16, 2022, 11:32 PM IST

കൊല്ലം: മാതാ അമൃതാനന്ദമയി മായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജോഡോ യാത്രക്കിടെയായിരുന്നു രാഹുലിന്‍റെ സന്ദര്‍ശനവും കൂടിക്കാഴ്ചയും. രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. 45 മിനിറ്റോളം അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി.  എഐസിസി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എന്നിവർക്കൊപ്പമാണ് രാഹുൽ ഗാന്ധി അമൃതപുരിയിലെത്തിയത്. 

ജോഡോ യാത്ര വെള്ളിയാഴ്ച കൊല്ലത്ത് അവസാനിച്ചു.  പൊതുമേഖലാ സ്ഥാപനങ്ങൾ ഈ അഞ്ചോ ആറോ ആളുകളുടെ കൈകളിലേക്ക് പോകുന്നുവെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ പെട്രോൾ വില വർധിക്കുകയാണ്. ഫുഡ് ഡെലിവറി ബോയ്‌സുമായി സംസാരിച്ചിരുന്നു. അവർ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നു കേരളത്തിലെ റോഡുകളാണ്. റോഡ് രൂപകൽപ്പനയിലെ പ്രശ്നങ്ങളാണ് ഇതിന് കാരണം. കേരളത്തിലെ റോഡുകൾ സുരക്ഷിതമല്ല. കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങൾ ലോക്സഭയിൽ ഉയർത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios