കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യങ്ങളാണ് തമിഴ് കവി തിരുക്കുറളിന്റെ ഈരടികള്‍ കുറിച്ച് രാഹുല്‍ പങ്കുവെച്ചത്. 

മലപ്പുറം: ലോകപരിസ്ഥിതി സംരക്ഷണ ദിനത്തില്‍ മലപ്പുറം ജില്ലയിലെ മലയോര മേഖലയും വയനാട് മണ്ഡലത്തിലുള്‍പ്പെടുന്ന കരുവാരകുണ്ടിലെ പ്രകൃതി ദൃശ്യങ്ങള്‍ പങ്കുവെച്ച് എംപി രാഹുല്‍ ഗാന്ധി. കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യങ്ങളാണ് തമിഴ് കവി തിരുക്കുറളിന്റെ ഈരടികള്‍ കുറിച്ച് രാഹുല്‍ പങ്കുവെച്ചത്. രാഹുല്‍ ഗാന്ധി വയനാട് എന്ന പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചത്.

Scroll to load tweet…

മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങളിലൊന്നാണ് കരുവാരകുണ്ട് കല്‍ക്കുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം. ഒലിപ്പുഴയിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. കൊവിഡ് വ്യാപനത്തിന് മുമ്പ് വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു. 2018ലെ പ്രളയത്തില്‍ വെള്ളച്ചാട്ടത്തിന് ചെറിയ മാറ്റം സംഭവിച്ചെങ്കിലും ഇപ്പോള്‍ കൂടുതല്‍ ഭംഗിയോടെ പഴയപടിയായിട്ടുണ്ട്. കരുവാരകുണ്ട് ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എംപിയാണ് രാഹുല്‍ ഗാന്ധി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona