ഇടുക്കി:വാഗമണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്‍റെ റെയ്ഡ്. നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് എസ്പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിശാപാര്‍ട്ടിയില്‍ നിന്ന് എൽഎസ്ഡി, സ്റ്റാമ്പ്‌, ഹെറോയിൽ, ഗം, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തു. വാഗമൺ വട്ടപതാലിലെ ക്ലിഫ്ഇന്‍ റിസോർട്ടിൽ ആയിരുന്നു റെയ്ഡ്.