20 ഹോട്ടലുകളിൽ നിന്ന് ആഴ്ചകൾ പഴക്കമുള്ള ഭക്ഷണം പിടിച്ചെടുത്തു

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ വ്യാപക റെയ്ഡ്. 20 ഹോട്ടലുകളിൽ നിന്ന് ആഴ്ചകൾ പഴക്കമുള്ള ഭക്ഷണം പിടിച്ചെടുത്തു. തൃശൂർ കോർപറേഷന്റെ ആരോഗ്യ വിഭാഗമാണ് റെയ്ഡ് നടത്തുന്നത്.

ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കോർപറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.