Asianet News MalayalamAsianet News Malayalam

Railway | പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ

പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ കണക്കിൽ എടുത്താണ് പുതിയ തീരുമാനം. നേരത്തെ 50 രൂപ ആക്കിയ നിരക്ക് പഴയ 10 രൂപയിലേക്ക് മാറ്റിയതായി റെയിൽവേ അറിയിച്ചു

Railways reduce platform ticket prices
Author
Kerala, First Published Nov 25, 2021, 10:35 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ. കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ കണക്കിൽ എടുത്താണ് പുതിയ തീരുമാനം. നേരത്തെ 50 രൂപ ആക്കിയ നിരക്ക് പഴയ 10 രൂപയിലേക്ക് മാറ്റിയതായി റെയിൽവേ അറിയിച്ചു. നിരക്ക്  ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.  ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയിൽ നിന്ന്  10 രൂപയാക്കി മാറ്റുമെന്നാണ് അറിയിപ്പ്.

2021 ഒക്‌ടോബർ 07 മുതലാണ് , കൊവിഡ്  മഹാമാരിയുടെ സാഹചര്യങ്ങൾക്കിടെ തിരക്ക് കുറയക്കാൻ ഉയർന്ന നിരക്കിൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ വിതരണം ചെയ്തത്.  നിരക്ക് കുറച്ചാലും , യാത്രക്കാർ മാസ്ക് ധരിച്ചും, സാമൂഹിക അകലം പാലിച്ചും, കൈകൾ ശുചീകരിച്ചും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും റെയിൽവേ അറിയിച്ചു.

Covid 19 | കൊവിഡ് 19-ന് പുതിയ വകഭേദം; രൂപം ആശങ്കയ്ക്ക് വകയുള്ളതെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ

Railway Recruitment| നോർത്ത് റെയിൽവേ 1600 അപ്രന്റീസ് ഒഴിവുകൾ; ഓൺലൈൻ അപേക്ഷ അവസാന തീയതി ഡിസംബർ 1

ദില്ലി:  നോർത്ത് റെയിൽവേയിൽ (North Railway) 1600 അപ്രന്റീസ് ഒഴിവുകളിലേക്ക് (Apprentice vacancy) അപേക്ഷ (Application invited) ക്ഷണിച്ചു. റെയിൽവേ റിക്രൂട്ട്മെന്റ് സെൽ (Railway Recruitment Cell) ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വെൽഡർ, വൈൻഡർ, മെഷീനിസ്റ്റ്, കാർപെന്റർ, ഇലക്ട്രീഷ്യൻ, പെയിന്റർ, മെക്കാനിക്ക്, വയർമാൻ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ 2 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. അപേക്ഷിക്കേണ്ട അവസാനതീയതി ഡിസംബർ 1 ആണ്. പ്രയാ​ഗ് രാജ് ഡിവിഷൻ 703 ഒഴിവുകൾ, ഝാൻസി ഡിവിഷൻ 480 ഒഴിവുകൾ, വർക് ഷോപ്പ് ഝാൻസി 185 ഒഴിവുകൾ, ആ​ഗ്രാ ഡിവിഷൻ 296 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകൾ.

50 ശതമാനം മാർക്കോടെ പത്താം ക്ലാസോ തത്തുല്യയോ​ഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട ട്രേഡുകളിൽ ഐടിഐ യോ ദേശീയ തലത്തിലുള്ള സർട്ടിഫിക്കറ്റുകളോ ഉള്ളവരായിരിക്കണം ഉദ്യോ​ഗാർത്ഥികൾ. എസ് സി വിറ്റി അല്ലെങ്കിൽ എൻ സി വി റ്റി അം​ഗീകാരമുള്ളതായിരിക്കണം സർട്ടിഫിക്കറ്റുകൾ. 1997 ഡിസംബർ 1നും 2006 നവംബർ 11 നും ഇടയിൽ ജനിച്ചവരായിരിക്കണം ഉദ്യോ​ഗാർത്ഥികൾ. റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലിന്റെ ഔദ്യോ​ഗിക  വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ പൂരിപ്പിക്കേണ്ടതിനെ കുറിച്ചുള്ള വിശദവിവരങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  rrcecr.gov.in.  എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

സൗത്ത് ഈസ്റ്റേൺ റെയിൽവേ ഒഴിവുകള്‍

സൗത്ത് ഈസ്റ്റേൺ റെയിൽവേ നിരവധി ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. 1785 അപ്രന്റീസ്  ഒഴിവുകളിലക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ ട്രേഡുകളിലാണ് അവസരം. ഔദ്യോ​ഗിക വെബ്സൈറ്റ് rrcser.co.in  വഴി ആവശ്യമായ രേഖകൾ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബർ 15 നാണ് ഔദ്യോ​ഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 14 ആണ്. റിക്രൂട്ട്മെന്റിന്റെ വിശദാംശങ്ങൾ ഇവയാണ്. 

പ്രായം, വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസ്സായിരിക്കണം. പ്രായം 24 വയസ്സ് കവിയരുത്. 01.01.2022ന് 15 വയസ്സ് പൂര്‍ത്തിയായിരിക്കണം.  ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തു വര്‍ഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. പൂർണ്ണമായും  മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഫീസ് 100 രൂപയാണ്. എസ് സി, എസ് റ്റി, പി‍ഡബ്ലിയുഡി, വനിതകൾ എന്നിവരെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ട്രേഡുകള്‍

ഫിറ്റര്‍, ടര്‍ണര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍ (ജി.ആന്‍ഡ്.ഇ.), മെക്കാനിക് (ഡീസല്‍), മെഷീനിസ്റ്റ്, പെയിന്റര്‍ (ജി), റഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്, കേബിള്‍ ജോയന്റര്‍/ക്രെയിന്‍ ഓപ്പറേറ്റര്‍, കാര്‍പ്പെന്റര്‍, വയര്‍മെന്‍, വൈന്‍ഡര്‍ (ആര്‍മേച്ചര്‍), ലൈന്‍മാന്‍, ട്രിമ്മര്‍, എം.എം.ടി.എം. (മെക്കാനിക് മെഷീന്‍ടൂള്‍ മെയിന്റനന്‍സ്, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍) തുടങ്ങിയ ട്രേഡുകളിലാണ് അവസരം. ഡിസംബർ 14 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. 

Follow Us:
Download App:
  • android
  • ios