അവിടെ രക്ഷപ്രവര്‍ത്തനം വരെ പൂര്‍ത്തിയായിട്ടില്ല. അതിന് ശേഷമെ നഷ്ടം എത്രയാണെന്നും, ദുരന്തത്തിന്‍റെ വ്യാപ്തി എത്രത്തോളം എന്നും മനസിലാക്കാന്‍ സാധിക്കൂ.
തിരുവനന്തപുരം: രാജമലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും, കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും ധന സഹായം പ്രഖ്യാപിച്ചതില്‍ അനീതിയുണ്ടെന്ന വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഉയരുന്ന വിമര്‍ശനങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇത്തരം പ്രചാരണം തെറ്റിദ്ധാരണയുടെ പുറത്താണ്. ചിലര്‍ തെറ്റിധരിച്ചു, ചിലര്‍ മനപ്പൂര്‍വ്വവും ഈ പ്രചാരണം നടത്തുന്നുണ്ട്. ഈ വിഷയത്തില്‍ കാണേണ്ടത് രണ്ടും രണ്ട് തരത്തിലുള്ള സംഭവങ്ങളാണ് എന്നതാണ്. ദുരന്തത്തിന് ശേഷം എടുക്കേണ്ട നടപടികളും വ്യത്യസ്തമാണ്. രാജമലയിലെ ദുരന്ത ബാധിതര്‍ക്ക് പ്രഖ്യാപിച്ച സഹായം പ്രാരംഭ ധനസഹായമാണ്. അതോടെ എല്ലാം തീരുകയല്ല.
അവിടെ രക്ഷപ്രവര്‍ത്തനം വരെ പൂര്‍ത്തിയായിട്ടില്ല. അതിന് ശേഷമെ നഷ്ടം എത്രയാണെന്നും, ദുരന്തത്തിന്‍റെ വ്യാപ്തി എത്രത്തോളം എന്നും മനസിലാക്കാന്‍ സാധിക്കൂ. എല്ലാം നഷ്ടപ്പെട്ട ഒരു അവസ്ഥയാണ് അവിടെയുള്ളത്. ഇത്തരത്തില്‍ നഷ്ടം സംഭവിച്ച ജനതയെ ചേര്‍ത്തുപിടിക്കേണ്ട ഉത്തരവാദിത്വമാണ് സര്‍ക്കാറിന്.
അവിടുത്തെ ജനങ്ങളുടെ ജീവനോപധിയും, വാസസ്ഥലവും നഷ്ടമായിട്ടുണ്ട്. അത് വീണ്ടും ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. അത് ഏത് രീതിയില്‍ വേണം എന്നത് രക്ഷപ്രവര്‍ത്തനം കഴിഞ്ഞെ പറയാന്‍ സാധിക്കൂ. ഇത് ആദ്യഘട്ട പ്രഖ്യാപനം മാത്രമാണ്. ബാക്കി പിന്നീട് സാധ്യമാക്കും മുഖ്യമന്ത്രി പറഞ്ഞു.
ചില ആള്‍ക്കാര്‍ കാണുന്നത് രാജമലയില്‍ പോയില്ല എന്നാണ് പറയുന്നത്. അവിടെ ചിലര്‍ മണ്ണിനടിയില്‍ കഴിയുന്നു, കോഴിക്കോട് ആശുപത്രിയിലാണ് എന്തിനാണ് അവിടെ പോയത് എന്ന് ചോദിക്കുന്നുണ്ട്. ഇതിലും കാണേണ്ടത് അവിടെ ഇപ്പോള്‍ നടക്കുന്നത് രക്ഷപ്രവര്‍ത്തനമാണ്. അതിനായി വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കണം അതിന് വേണ്ടി രണ്ട് മന്ത്രിമാര്‍ അവിടെ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ മൂന്നാറില്‍ എത്താന്‍ പോലും ശ്രമിച്ചു. കാലവസ്ഥ മോശമായതിനാല്‍ പിന്നീട് ഈ മന്ത്രിമാര്‍ കാര്‍ മാര്‍ഗമാണ് പോയത്. ഒരോ സ്ഥലത്തിന്‍റെ സാഹചര്യം അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കരിപ്പൂരില്‍ അതിവേഗമുള്ള രക്ഷപ്രവര്‍ത്തനമാണ് നടന്നത്. അതിന് നമ്മുടെ നാട്ടിന്‍റെ പ്രത്യേകതകളും തുണയായി. പിന്നീട് അവിടെ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതാണ് നോക്കേണ്ടിയിരുന്നത്. ഈ രണ്ട് ദുരന്തത്തിലും ഒരു വേര്‍തിരിവിന്‍റെ പ്രശ്നമില്ല മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
"
