രാജമ്മയെ രാഹുല്‍ഗാന്ധിയും ചേര്‍ത്തുപിടിച്ചു. കൈയില്‍ സമ്മാനമായി കരുതിയ ചോക്ലേറ്റ് രാജമ്മ രാഹുല്‍ഗാന്ധിക്ക് നല്‍കി. അമ്മ സോണിയാഗാന്ധിയുടെയും സഹോദരി പ്രിയങ്കാ ഗാന്ധിയുടെയും വിശേഷങ്ങള്‍ രാജമ്മ തിരക്കി.
കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ ചേര്‍ത്തുപിടിച്ച് സിസ്റ്റര്‍ രാജമ്മ. രാഹുലിന്റെ ജനന സമയത്ത് ആശുപത്രിയില്‍ പരിചരിച്ച ദില്ലിയിലെ നഴ്‌സായിരുന്നു ബത്തേരി നായ്ക്കട്ടി സ്വദേശി രാജമ്മ. രാഹുലിനെ കാണാനും പരിചയം പുതുക്കാനും അവര്‍ ഏറെ നേരം കാത്തുനിന്നു. ഒടുവില്‍ രാഹുലിനെ കണ്ടപ്പോള്‍ ചേര്‍ത്തുപിടിച്ച് ഇത് തന്റെ മകനാണെന്ന് പറഞ്ഞു.
''എന്റെ മകനാണിത്. ഇവര്‍ ജനിച്ചത് എന്റെ കണ്‍മുന്നിലാണ്. എല്ലാവരും കാണുന്നതിന് മുമ്പ് ഈ മുഖം കണ്ടത് ഞാനാണ്''-രാജമ്മ പറഞ്ഞു. രാജമ്മയെ രാഹുല്‍ഗാന്ധിയും ചേര്‍ത്തുപിടിച്ചു. കൈയില്‍ സമ്മാനമായി കരുതിയ ചോക്ലേറ്റ് രാജമ്മ രാഹുല്‍ഗാന്ധിക്ക് നല്‍കി. അമ്മ സോണിയാഗാന്ധിയുടെയും സഹോദരി പ്രിയങ്കാ ഗാന്ധിയുടെയും വിശേഷങ്ങള്‍ രാജമ്മ തിരക്കി. ഒരുപാട് സാധനങ്ങള്‍ തന്നുവിടാനുണ്ടെന്നും രാഹുലിന് സമയമില്ലാത്തിനാലാണെന്നും അവര്‍ പറഞ്ഞു.
നെറുകയില്‍ ചുംബിച്ചാണ് അവര്‍ രാഹുലിനെ യാത്രയാക്കിയത്. ദില്ലിയിലെ ഹോളിക്രോസ് ആശുപത്രിയില്‍ രാജമ്മ നഴ്‌സായി ജോലി ചെയ്യുമ്പോഴാണ് രാഹുല്‍ ജനിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച പുറത്തുവിട്ടത്. വിജയിച്ച ശേഷം രാഹുല്‍ ആദ്യമായി വയനാട്ടിലെത്തിയപ്പോഴും രാജമ്മയെ സന്ദര്‍ശിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
